Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashish Vidyarthi

ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി​ക്കും ഭാ​ര്യ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

ന​ട​ൻ ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി​ക്കും ഭാ​ര്യ രൂ​പാ​ലി ബ​റു​വ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. ഗു​വാ​ഹാ​ത്തി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നും ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ദ​മ്പ​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ചി​കി​ത്സ​യ്ക്കാ​യി ഗു​വാ​ഹാ​ത്തി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Latest News

Corehub Up